രാജപുരം: കെ. സി. വൈഎല്ലിന്റെ അഭിമുഖ്യത്തില്‍ ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷ പരിപാടികള്‍ നടത്തി രാജപുരം ഹോളി ഫാമിലി ദേവാലയത്തിലെ പതിനഞ്ചു വാര്‍ഡിലെയും കൂടാരയോഗങ്ങള്‍ എല്ലാമത്സര ഇനങ്ങള്‍ക്കും പങ്കു ചേര്‍ന്നു. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 12-ാം വാര്‍ഡ് സെന്റ് പീറ്റേഴ്സ് ഒന്നാം സ്ഥാനവും 10-ാം വാര്‍ഡ് സെന്റ് പയസ് ടെന്റ് രണ്ടാംസ്ഥാനവും, 1 -ാംവാര്‍ഡ് ഹോളി ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങള്‍ രാജപുരം ഫൊറോനാ വികാരി റവ.ഫാ. ഷാജി വടക്കെത്തൊട്ടി ഉദ്ഘാടനം ചെയ്തു. ടോമി പറമ്പടത്തുമലയില്‍, ബെനറ്റ് പേഴുംകാട്ടില്‍, ജിബിന്‍ കാരുപ്പാക്കില്, ജെസീക്ക കൊളക്കോറ്റില്‍, എലിസബത്ത് ആലപ്പാട്ട്, സനല്‍ ചേരുവേലില്‍ എന്നിവര്‍ നേത്യത്വം നല്കി.