രാജപുരം: കാഞ്ഞങ്ങാട്- പാണത്തൂര്‍- സുള്ള്യ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പാണത്തൂര്‍ സുള്ള്യ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്  സര്‍വീസ് ആരംഭിച്ചപ്പോള്‍  ബസിനെ വരെവേല്‍ക്കാന്‍  പാണത്തൂര്‍ മുതല്‍ സുള്ള്യവരെ നൂറ് കണക്കിന് ആളുകള്‍ കാത്തുനില്‍ക്കുകയായിരുന്നു.  ആദ്യ സര്‍വ്വീസിന് ബളാംതോട്, പാണത്തൂര്‍, കല്ലപ്പള്ളി, ബഡ്ഡുക്ക, ആലട്ടി, സുള്ള്യ എന്നിവടങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വീകരണം നല്‍കിയത്.  രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച്  പാണത്തൂരില്‍ എത്തിയ രണ്ട് ബസുകളില്‍ യാത്രക്കാരെയുംനിറച്ച് സുള്ള്യയിലേക്ക് യാത്ര ആരംഭിക്കുകയായിരുന്നു .  പാണത്തൂരില്‍ നല്‍കിയ വന്‍ സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സി കുഞ്ഞിക്കണ്ണന്‍, കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹോംബിക, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം സി മാധവന്‍, പി തമ്പാന്‍, രജനിദേവി, സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍, കര്‍ഷകസംഘം ജില്ലാ ജോ സെക്രട്ടറി എം വി കൃഷ്ണന്‍, ബിനു വര്‍ഗ്ഗീസ്, സുനില്‍ മാടക്കല്‍, എന്‍ ഐ ജോയി, സൂര്യനാരായണ ഭട്ട്, രാമചന്ദ്രസര്‍ള്ളായ, എം അബ്ബാസ്, പി ജെ ജോസ്, മെയ്തുഹാജി, പ്രസന്നപ്രസാദ് എന്നിവര്‍ സംസാരിച്ചു.  ചാക്കോ മാലക്കല്ല് സ്വാഗതം പറഞ്ഞു. കല്ലപള്ളിയില്‍ ബി മോഹന്‍കുമാര്‍, അരുണ്‍ രംഗത്ത്മല  എന്നിവര്‍ സംസാരിച്ചു. സുള്ള്യയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, ഗിരിജശങ്കര്‍, ഗോകുല്‍ദാസ്, ഗണോഷ് ഭട്ട്, കേശവ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *