രാജപുരം: കെ.സി.വൈ.എല്‍ അംഗങ്ങള്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെയും മതബോധന പ്രധാനാധ്യാപകന്‍ ജയിംസ് ഒരപ്പാങ്കലിന്റെയും നേതൃത്വത്തില്‍ പെരുമ്പള്ളി ബത്‌ലഹെം ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തില്‍ വെച്ച് പീറ്റര്‍ നല്‍കിയ സന്ദേശം അംഗങ്ങളില്‍ കാരുണ്യത്തിന്റെ വിത്തുമുളപ്പിക്കാന്‍ ഉതകുന്നതായി. കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും മാര്‍ഗംകളിയും അന്തേവാസികള്‍ക്ക് ഏറെ വിനോദം പകര്‍ന്നു. ഓരോ കുട്ടിയും കരുതിയിരുന്ന രണ്ടു പൊതിച്ചോറുകളില്‍ ഒന്ന് ആശ്രമ അന്തേവാസികള്‍ക്കു നല്‍കി ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ചു. കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ബെന്നറ്റ് പേഴുംകാട്ടില്‍, ജിബിന്‍ കാര്യപ്ലാക്കില്‍, ലിയോ പറമ്പില്‍, ജസീക്ക കൊളക്കോറ്റിയില്‍, എലിസബത്ത് ആനപ്പാട്ട്, അഡൈ്വസര്‍ സിസ്റ്റര്‍ സാംഗ്ട, ഡയറക്ടര്‍ ഷോമി പറമ്പടത്തുമലയില്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *