രാജപുരം:  ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും നേതൃത്വത്തില്‍ പെരുമ്പളളി ബെത്‌ലെഹെം ആശ്ര മത്തില്‍വെച്ചു  നടന്ന കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ മാലക്കല്ല് ലൂര്‍ദ്മാതാ പളളി വികാരി ഫാ. ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു. എഫ്.ബി.എ (ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും) സംസ്ഥാന സ്‌നേഹ ദാസന്‍ ലാലിച്ചന്‍ തഴയ്ക്കല്‍, സണ്ണി പുതുശ്ശേരി, അഗസ്റ്റിന്‍, ലാലിയമ്മ, സ്‌നേഹാമ്മ, ബ്രദര്‍.സാംസണ്‍, ബ്രദര്‍. യാക്കോബ് എിന്നവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കി. ബെത്‌ലെഹെം ആശ്രമം ഡയറക്ടര്‍ പീറ്റര്‍ ഒഴുങ്ങാലി കണ്‍വെന്‍ഷനു സ്വാഗതം ആശംസിച്ചു. ജില്ലാ സ്‌നേഹ ദാസന്‍ സണ്ണി പൂവത്താനിയില്‍ നന്ദിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *