രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജില്ലയിലെ പ്രഥമ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 2.30 ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡോ.എം.കെ. അബ്ദുള്‍ഖാദര്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപത ബിഷപ്പ് മാര്‍.മാത്യു മൂലക്കാട്ട്, അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരിയില്‍, കളളാര്‍ പഞ്ചായത്ത് പ്രസിഡന്‍്‌റ് ത്രേസ്യാമ്മ ജോസഫ്, കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.പി.ടി.ജോസഫ്, കോളേജ് പ്രോഗ്രം മാനേജര്‍ ഫാ.എബ്രഹാം പറമ്പേട്ട്, ലോക്കല്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി, പിടിഎ വൈസ് പ്രസിഡന്റ് ഷാജി സാ. ചാരാത്ത്, സ്റ്റാഫ് സെക്രട്ടറി ഡോ.കെ.കെ.അനില്‍ കുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജെ. നിധീഷ് എന്നിവര്‍ പങ്കെടുക്കും.
പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു സ്വാഗതവും കായിക വിഭാഗം മേധാവി പ്ര.പി. രഘുനാഥ് നന്ദിയും പറയും. ഒന്നര കോടിയിലേറെ രീപ ചെലവിലാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ 70 ലക്ഷം രൂപ യുജിസി ഗ്രാന്റായി ലഭിച്ചു. ബാക്കി 80 ലക്ഷത്തിലേറെ രൂപ കോളേജ് മാനേജ്െമന്റ് ചെലവഴിച്ചു. 12,000 സ്‌ക്വയര്‍ഫീറ്റിലധകം വിസ്തീര്‍ണ്ണമുളള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഫ്‌ളോര്‍, അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത തടികൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബാസ്‌ക്കറ്റ് ബോള്‍, വോളീബോള്‍, ബാഡ്മിന്റന്‍, കബഡി, ജൂഡോ, ഗുസ്തി, ടേബിള്‍ ടെന്നീസ് തുടങ്ങി മിക്ക കായിക ഇനങ്ങളും നടത്താനും, പരിശീലനത്തിനും പര്യാപ്തമായ രീതിയിലാണ് രൂപകല്പന. നാലു ബാഡമിന്റന്‍ കോര്‍ട്ടുകള്‍ ഉള്‍ക്കൊളളുന്ന സ്‌റ്റേഡിയത്തില്‍ ഡേ-നൈറ്റ് മത്സരങ്ങള്‍ നടത്താന്‍ സൗകര്യമുണ്ട്. ഇതിനോടനുബന്ധിച്ച് സുസജ്ജമായ ജിംനേഷ്യവും ഒരുക്കിയിട്ടുണ്ട്. മലയോരത്തെ മാത്രമല്ല ഉത്തര മലബാറിലെ തന്നെ കായിക വികസനത്തിന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ആക്കം കൂട്ടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *