കോട്ടയം ക്രിസ്തുരാജ കത്തിഡ്രൽനുശേഷം അതിരൂപതയിൽ കരുണയുടെ കവാടം തുറന്ന ഏക ദേവാലയമായ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ കെ.സി.വൈ.എൽ അംഗങ്ങൾ ഇടവകയിലെ കിടപ്പ് രോഗികൾക്ക് കരുണയുടെ കവാടത്തിലൂടെ പ്രവേശനമൊരുക്കി.
കിടപ്പ് രോഗികളെ കെ.സി.വൈ.എൽ അംഗങ്ങൾ അവരുടെ ഭവനങ്ങളിൽ ചെന്ന് ദേവാലയത്തിൽ വാഹനങ്ങളിൽ എത്തിക്കുകയും കരുണയുടെ കവാടത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും തുടർന്ന് അവരെ സ്വഭവനങ്ങളിൽ എത്തിക്കുകയും ചെയ്തു. കിടപ്പ് രോഗികൾക്ക് കുമ്പസാരിക്കുന്നതിനും വി.കുർബാന സ്വീകരിക്കുന്നതിനുമുള്ള അവസരവും ക്രമീകരിച്ചിരുന്നു. പ്രാർത്ഥനാ ശുശ്റൂഷകൾക്ക് ഫൊറോന വികാരിയും യൂണിറ്റ് ചാപ്ലിയനുമായ ഫാ. ഷാജി വടക്കേത്തൊട്ടി നേതൃത്വം നൽകി. ബെന്നറ്റ് പേഴുംകാട്ടിൽ, ജിബിൻ കാരുപ്ലാക്കിൽ, ലിയോ ആളുപ്പറമ്പിൽ, ജെസീക്ക കൊളക്കോറ്റിൽ, എലിസബത്ത് ആലപ്പാട്ട്, ടോമി പറമ്പടത്തുമലയിൽ, സി. സാങ്‌റ്റ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *