രാജപുരം: ആദിമ കാലം മുതല്‍ കത്തോലിക്കാ സഭയില്‍ നിലനിന്നിരുന്നഒരു പാപമോജനക്രിയയാണ് ദണ്ഡ വിമോചനം. 2015 ഡിസംബര്‍ 8 പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ലോകത്തിലെ വിവിധ ദേവാലയങ്ങള്‍ക്ക് കരുണയുടെ കവാടം തുറക്കുവാനായിട്ടുളള അനുമതി ലഭിച്ചു ഇത്തരത്തില്‍ പ്രത്യേക അനുമതിയോടെ തുറക്കപ്പെട്ട കാരുണ്യകവാടത്തിലൂടെ പ്രവേശിച്ച് പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്  പൂര്‍ണ്ണ ദണ്ഡ വിമോചനമാണ് മാര്‍പ്പാപ്പ പ്രക്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡ വിമോചനം കിട്ടുന്നതിനായി ഓരോരുത്തരും കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് സ്വന്തം പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക. കൂടാതെ പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി ഒരു ജപമാല ചൊല്ലുക. ഒരു ബൈബിള്‍ ഭാഗം വായിച്ച് ധ്യാനിച്ച് വിശ്വാസ പ്രമാണം ചൊല്ലുക. അവസാനമായി ഒരു സ്വര്‍ഗസ്ഥനായ പിതാവും ഒരു നന്മ നിറഞ്ഞ മറിയവും ചൊല്ലുക. ഇപ്രകാരം ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കുന്നു. ലോകത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടും വിധം തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങള്‍ക്ക് കരുണയുടെ കവാടം തുറന്നപ്പോള്‍ കോട്ടയം അതിരൂപതയില്‍ രണ്ട് ദേവാലയങ്ങള്‍ക്കാണ് കരുണയുടെ കവാടംലഭിച്ചത് കോട്ടയം ക്രിസ്തുരാജ കത്തിഡ്രല്‍ ദേവാലയത്തിനും, മലബാറിലെ ആദ്യ കുടിയേറ്റ കേന്ദ്രമായ രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തിനുമാണ്് ഈ ഭാഗ്യം ലഭിച്ചത്. ഒരു വര്‍ഷക്കാലം നീണ്ടു നിന്ന കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ കവാടത്തിലൂടെ അനേകായിരങ്ങള്‍ പ്രവേശിക്കുകയും പൂര്‍ണ്ണ ദണ്ഡ വിമോചനം നേടുകയും ചെയ്തു. കരുണയുടെ വര്‍ഷം സമാപനത്തിനൊരുങ്ങുമ്പോള്‍ രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തിലെ കരുണയുടെ കവാടത്തിലൂടെ പ്രവേശിക്കുവാന്‍ വിശ്വാസികളുടെ തിരക്ക് കൂടിവരികയാണ്. മലബാറിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കൂട്ടത്തോടെ എത്തുകയും ടൗണിലുള്ള കുരിശടിയില്‍ നിന്നും കരുണയുടെ ജപമാല ചൊല്ലി കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് പൂര്‍ണ്ണ ദണ്ഡ വിമോചനം നേടി പൂര്‍ണ്ണ സംതൃപ്തരായി തിരിച്ചു പോകുകയും ചെയ്യുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സന്ദര്‍ശനത്തിനായി ഒരുങ്ങിക്കൊണ്ടരിക്കുകയാണ്. കരുണയുടെ കവാടത്തിന്റെ സമാപന ദിവസമായ 2016 നവംബര്‍ 15ാം തീയ്യതി വൈകുന്നേരം 4.30 ന് രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കരുണയുടെ ജപമാല ചൊല്ലി കരുണയുടെ കവാടത്തിലൂടെ പ്രവേശിക്കുന്നു. അതിനു ശേഷം റവ. ഫാ. ജോയി പൈനാടത്ത് വചന സന്ദേശത്തെ തുടര്‍ന്ന് ദിവ്യബലിക്കും മറ്റ് തിരുകര്‍മ്മങ്ങള്‍ക്കും കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.</h3>

Leave a Reply

Your email address will not be published. Required fields are marked *