രാജപുരം: അയറോട്ട് ഉണ്ണിമിശിഹാ ഇടവകയുടെ പ്രധാന തിരുനാളായ ഉണ്ണീശോയുടെ തിരുനാളിനു തുടക്കം കുറിച്ചു. 2016 ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെയാണ് തിരുനാള്‍. ഇന്നലെ വൈകുന്നേരം 4.30ന് വികാരി. റവ. ഫാ. ബെന്നി ചേരിയില്‍ ഒ.എസ്.എച്ച്. കൊടിയേറ്റി. തുടര്‍ന്ന് പൊന്തിഫിക്കല്‍ കുര്‍ബാന നടന്നു. 6 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ പുതിയതായി കുരിശു പളളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് നൊവേന. ഡിസംബര്‍ 27 ചൊവ്വാഴ്ച വൈകിട്ട് 5 ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന-റവ.ഫാ. ജോബിന്‍ പ്ലാച്ചരിപ്പുറത്ത് (വികാരി, മംഗലഗിരി-കാന്തളം പളളികള്‍). ഡിസംബര്‍ 28 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന- റവ.ഫാ. സിജോ മരങ്ങാട്ടില്‍ (അസി. വികാരി മാലക്കല്ല്). ഡിസംബര്‍ 29 വ്യാഴാഴ്ച ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന- റവ.ഫാ. ബൈജു എടാട്ട് (വികാരി മാലക്കല്ല് പളളി), 7ന് ഇടവകദിനം, വിശ്വാസപരിശീലന വാര്‍ഷികം. ഡിസംബര്‍ 30 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന, പരേത സ്മരണ- റവ.ഫാ. ജോസ് മാമ്പുഴയ്ക്കല്‍ (വികാരി ഒടയംചാല്‍). ഡിസംബര്‍ 31 ശനിയാഴ്ച വൈകിട്ട് 5ന് ലദീഞ്ഞ്, പാട്ടുകുര്‍ബാന, നൊവേന- റവ.ഫാ. ഷാജി മുകളേല്‍ (വികാരി, സെന്റ് ആന്‍സ് ചര്‍ച്ച്, കൊട്ടോടി), 7ന് കുരിശു പളളിയിലേക്ക് പ്രദക്ഷിണം, 8.30ന് തിരുനാള്‍ സന്ദേശം റവ.ഫാ. ഡോ. ജോണ്‍സണ്‍ നീലനിരപ്പേല്‍ (പ്രൊഫ. വടവാതൂര്‍ സെമിനാരി, കോട്ടയം), 9 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം- റവ.ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ (വികാരി, ചുളളിക്കര പളളി). 2017 ജനുവരി 1 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ റാസ- റവ.ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ (വികാരി റാണിപുരം- മാലോം പളളികള്‍), റവ.ഫാ. പ്രിന്‍സ് മുളകുമറ്റത്തില്‍ (വികാരി, പൂക്കയം പളളി), റവ.ഫാ. ഷിനോജ് വെളളായിക്കല്‍ (വികാരി. കാഞ്ഞങ്ങാട് പളളി), റവ.ഫാ. ജിന്‍സ് പുതുപ്പളളിമ്യാലില്‍ ഒ.എസ്.ബി, റവ.ഫാ. തോമസ് മുഖയപ്പളളില്‍ ഒ.എസ്.എച്ച് (റെക്ടര്‍, ഒ.എസ്.എച്ച് മൈനര്‍ സെമിനാരി എസ്.എച്ച് മൗണ്ട്) വചന സന്ദേശം നല്‍കും, 12.15ന് പ്രദക്ഷിണം, 12.45ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദം- റവ. ഫാ. ഷാജി വടക്കേത്തൊട്ടി (ഫൊറോന വികാരി, രാജപുരം) തുടര്‍ന്ന സ്‌നേഹവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *