രാജപുരം: നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ മനുഷ്യാവകാശം എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. മുന്‍ സുപ്രീം കോടതി ജസ്റ്റീസും നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്സ് കമ്മീഷന് അംഗവുമായ ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്നതിന്റെ ആവിശ്യകത സെമിനാറിലൂടെ അദ്ദഹം വ്യക്തമാക്കി. അന്തസോടെ ജീവിക്കുന്നതിനാവിശ്യമുളള എല്ലാ അവകാശങ്ങളും മനുഷ്യവകാശമാണെന്ന ആശയം അദ്ദഹം സെമിനാറിലൂടെ പ്രതിപാദിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാനും സെന്റ് പയസ് ടെന്ത് കോളേജ് മാനേജറുമായ മാര്‍.ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ.ഷാജി വടക്കേതൊട്ടി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഡോ.കെ.കെ.അനില്‍കുമാര്‍, കെ.ടി. ജോസ്,പി.ടി.എ. വൈസ് പ്രസിഡന്റ് ഷാജിചാരാത്ത്, കോളേജ് യൂണിയന് ചെയര്മാന് ജെ.നിധീഷ എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു സ്വാഗതവും നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ തോമസ് ചാക്കോ നന്ദിയും പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി നടന്ന സെമിനാറില്‍ ജസ്റ്റീസ് സിറിയക് ജോസഫ്, കെ.ടി. ജോസ് എന്നിവര്‍ പ്രഭാഷണം നടത്തി.