റാണിപുരം ദർശ്ശൻ ക്യാമ്പ് റാണിപുരം പള്ളിയിൽ വച്ച്

29 – 10 – 2016 ശനിയാഴ്ച രാവിലെ 9.30 നു ആരംഭിക്കുന്നു വൈകുന്നേരം  5 മണിയോടെ അവസാനിക്കുന്നു.ക്യാമ്പ് നയിക്കുന്നത്  കള്ളാർ  ആശ്രമം അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോർജ്ജ് കുടുന്തയിൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 50 രൂപാ കൊടുത്ത് പേര് രജിസ്റ്റർ ചെയ്യുക

കാഞ്ഞങ്ങാട്- പാണത്തൂര്‍- സുള്ള്യ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചു

രാജപുരം: കാഞ്ഞങ്ങാട്- പാണത്തൂര്‍- സുള്ള്യ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പാണത്തൂര്‍ സുള്ള്യ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്  സര്‍വീസ് ആരംഭിച്ചപ്പോള്‍  ബസിനെ വരെവേല്‍ക്കാന്‍  പാണത്തൂര്‍ മുതല്‍ സുള്ള്യവരെ നൂറ് കണക്കിന് ആളുകള്‍ കാത്തുനില്‍ക്കുകയായിരുന്നു.  ആദ്യ സര്‍വ്വീസിന് ബളാംതോട്, പാണത്തൂര്‍, കല്ലപ്പള്ളി, ബഡ്ഡുക്ക, ആലട്ടി, സുള്ള്യ എന്നിവടങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വീകരണം നല്‍കിയത്.  രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച്  പാണത്തൂരില്‍ എത്തിയ […]

പെരുമ്പളളി ബെത്‌ലെഹെം ആശ്ര മത്തില്‍ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു

രാജപുരം:  ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും നേതൃത്വത്തില്‍ പെരുമ്പളളി ബെത്‌ലെഹെം ആശ്ര മത്തില്‍വെച്ചു  നടന്ന കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ മാലക്കല്ല് ലൂര്‍ദ്മാതാ പളളി വികാരി ഫാ. ബൈജു എടാട്ട് ഉദ്ഘാടനം ചെയ്തു. എഫ്.ബി.എ (ആകാശപ്പറവകളുടെയും അവരുടെ കൂട്ടുകാരുടെയും) സംസ്ഥാന സ്‌നേഹ ദാസന്‍ ലാലിച്ചന്‍ തഴയ്ക്കല്‍, സണ്ണി പുതുശ്ശേരി, അഗസ്റ്റിന്‍, ലാലിയമ്മ, സ്‌നേഹാമ്മ, ബ്രദര്‍.സാംസണ്‍, ബ്രദര്‍. യാക്കോബ് എിന്നവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കി. ബെത്‌ലെഹെം ആശ്രമം ഡയറക്ടര്‍ പീറ്റര്‍ ഒഴുങ്ങാലി കണ്‍വെന്‍ഷനു സ്വാഗതം ആശംസിച്ചു. ജില്ലാ സ്‌നേഹ ദാസന്‍ സണ്ണി […]

രാജപുരം സെന്റ് പയസ് ടെന്‍ത് കോേളജില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ജില്ലയിലെ പ്രഥമ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 2.30 ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍, ഡോ.എം.കെ. അബ്ദുള്‍ഖാദര്‍ നിര്‍വഹിക്കും. കോട്ടയം അതിരൂപത ബിഷപ്പ് മാര്‍.മാത്യു മൂലക്കാട്ട്, അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരിയില്‍, കളളാര്‍ പഞ്ചായത്ത് പ്രസിഡന്‍്‌റ് ത്രേസ്യാമ്മ ജോസഫ്, കണ്ണൂര്‍ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.പി.ടി.ജോസഫ്, കോളേജ് പ്രോഗ്രം മാനേജര്‍ ഫാ.എബ്രഹാം പറമ്പേട്ട്, ലോക്കല്‍ മാനേജര്‍ ഫാ. ഷാജി വടക്കേത്തൊട്ടി, […]

രാജപുരം കോളേജില്‍ എസ്.എഫ്.ഐക്കാര്‍ അധ്യാപകനെ കൈയേറ്റം ചെയ്തു. വനിതകളടക്കമുള്ള അധ്യാപകരെ രാത്രി എട്ടുവരെ തടഞ്ഞു വെച്ചു.

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പുറത്തു നിന്നെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അധ്യാപകന്‍ ഷിനോ.പി. ജോസിനെ കൈയ്യേറ്റം ചെയ്യുകയും വനിതകള്‍ അടക്കമുള്ള അധ്യാപകരെ രാത്രി എട്ടുവരെ തടഞ്ഞു വെക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ടു വനിതാ അധ്യാപകരടക്കമുള്ള സ്റ്റാഫ് കൗസില്‍ അംഗങ്ങളെയാണ് സി.ഐ.അടക്കമുള്ള പോലീസിന്റെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു വെച്ചത്. കോളേജിലെ ഏതാനും വിദ്യാര്‍ഥികളും പുറത്തു നിന്നെത്തിയവരും ഉള്‍പ്പെട്ട സംഘമാണ് കോളേജ് ഓഫീസിനു മുന്നില്‍ ഉപരോധം […]

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍്ന്ന് ജൈവ ഗ്രാമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത്, ട്രോബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പൂക്കയം സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ വികാരി ഫാ. പ്രിന്‍സ് മുളകുമറ്റം നിര്‍വഹിക്കുന്നു.

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, സോഷ്യല്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍്ന്ന്  ജൈവ ഗ്രാമ പദ്ധതിയുടെ ഭാഗമായി  പച്ചക്കറി വിത്ത്, ട്രോബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പൂക്കയം സെന്റ് സ്റ്റീഫന്‍ ഇടവകയില്‍ വികാരി ഫാ. പ്രിന്‍സ് മുളകുമറ്റം നിര്‍വഹിക്കുന്നു.

കാരുണ്യത്തിന്റെ സന്ദേശമായി പൊതിച്ചോറ് വിതരണം ചെയ്തു.

രാജപുരം: കെ.സി.വൈ.എല്‍ അംഗങ്ങള്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെയും മതബോധന പ്രധാനാധ്യാപകന്‍ ജയിംസ് ഒരപ്പാങ്കലിന്റെയും നേതൃത്വത്തില്‍ പെരുമ്പള്ളി ബത്‌ലഹെം ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തില്‍ വെച്ച് പീറ്റര്‍ നല്‍കിയ സന്ദേശം അംഗങ്ങളില്‍ കാരുണ്യത്തിന്റെ വിത്തുമുളപ്പിക്കാന്‍ ഉതകുന്നതായി. കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും മാര്‍ഗംകളിയും അന്തേവാസികള്‍ക്ക് ഏറെ വിനോദം പകര്‍ന്നു. ഓരോ കുട്ടിയും കരുതിയിരുന്ന രണ്ടു പൊതിച്ചോറുകളില്‍ ഒന്ന് ആശ്രമ അന്തേവാസികള്‍ക്കു നല്‍കി ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ചു. കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ബെന്നറ്റ് പേഴുംകാട്ടില്‍, ജിബിന്‍ കാര്യപ്ലാക്കില്‍, ലിയോ പറമ്പില്‍, ജസീക്ക കൊളക്കോറ്റിയില്‍, എലിസബത്ത് […]

ബേദലഹേം ആശ്രമത്തിന്റെ അപ്പനും അമ്മക്കും രാജപുരം കെ സി വൈ ൽ ന്റെ ആദരം”..

ബേദലഹേം രാജപുരം: പെരുമ്പളളിയില്‍ കഴിഞ്ഞ പതിനെട്ട് വഷമായി  ആരോരുമില്ലാത്തമക്കള്‍ക്കായി ബേദ്‌ലഹേം ആശ്രമം നടത്തുന്ന. പീറ്റര്‍ ഓഴുങ്ങാലില്‍,ഭാര്യ ഷൈജ ഓഴുങ്ങാലില്‍ എന്നിവരെ രാജപുരം കെ. സി. വൈ. എല്‍ ആദരിച്ചു. രാജപുരം ഇടവകാംഗങ്ങളായ ഈ വ്യക്തിത്വങ്ങളെ കരുണയുടെ വഷത്തില്‍ ആദരിക്കാനായത് കെ. സി. വൈ. എല്‍ അംഗങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍ക്കുന്നതും തങ്ങളുടെ കരുണ്യപ്രവര്‍ത്തികള്‍ക്ക് പ്രചോദനം നല്ക്കുന്നതും ആയിരുന്നു.