രാജപുരം: കാഞ്ഞങ്ങാട്- പാണത്തൂര്‍- സുള്ള്യ റൂട്ടില്‍ കെ എസ് ആര് ടി സി ബസ് സര്‍വ്വീസ് ആരംഭിച്ചു. പാണത്തൂര്‍ സുള്ള്യ റൂട്ടില്‍ കെ എസ് ആര് ടി സി ബസ് സര്‍വീസ് ആരംഭിച്ചപ്പോള്‍ ബസിനെ വരെവേല്‍ക്കാന്‍ പാണത്തൂര്‍ മുതല്‍ സുള്ള്യവരെ നൂറ് കണക്കിന് ആളുകള്‍ കാത്തുനില്ക്കുകയായിരുന്നു. ആദ്യ സര്‍വ്വീസിന് ബളാംതോട്, പാണത്തൂര്‍, കല്ലപ്പള്ളി, ബഡ്ഡുക്ക, ആലട്ടി, സുള്ള്യ എന്നിവടങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വീകരണം നല്‍കിയത്. രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച് പാണത്തൂരില്‍ എത്തിയ […]
