ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂൾ കെട്ടിട നിർമ്മാണ ഫണ്ട് ഉത്‌ഘാടനം

പുതിയതായി നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിന്റെ ഔദ്യോഗിക ഉത്‌ഘാടനം മുൻ അധ്യാപകൻ കെ ടി മാത്യു കുഴിക്കാട്ടിൽ നിന്നും സ്വീകരിച്ചു റെ ഫാ ഷാജി വടക്കേതൊട്ടി നിർവഹിക്കുന്നു.

മനുഷ്യാവകാശം സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്: ജസ്റ്റീസ് സിറിയക് ജോസഫ്.

രാജപുരം: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ മനുഷ്യാവകാശം എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. മുന്‍ സുപ്രീം കോടതി ജസ്റ്റീസും നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ അംഗവുമായ ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്നതിന്റെ ആവിശ്യകത സെമിനാറിലൂടെ അദ്ദഹം വ്യക്തമാക്കി. അന്തസോടെ ജീവിക്കുന്നതിനാവിശ്യമുളള എല്ലാ അവകാശങ്ങളും മനുഷ്യവകാശമാണെന്ന ആശയം അദ്ദഹം സെമിനാറിലൂടെ പ്രതിപാദിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാനും സെന്റ് പയസ് ടെന്‍ത് കോളേജ് മാനേജറുമായ […]

രാജപുരം തിരുക്കുടുംബ ഫൊറോന ദേലലയത്തിലെ കാരുണ്യ കവാടത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്‌

രാജപുരം: ആദിമ കാലം മുതല്‍ കത്തോലിക്കാ സഭയില്‍ നിലനിന്നിരുന്നഒരു പാപമോജനക്രിയയാണ് ദണ്ഡ വിമോചനം. 2015 ഡിസംബര്‍ 8 പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ലോകത്തിലെ വിവിധ ദേവാലയങ്ങള്‍ക്ക് കരുണയുടെ കവാടം തുറക്കുവാനായിട്ടുളള അനുമതി ലഭിച്ചു ഇത്തരത്തില്‍ പ്രത്യേക അനുമതിയോടെ തുറക്കപ്പെട്ട കാരുണ്യകവാടത്തിലൂടെ പ്രവേശിച്ച് പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക്  പൂര്‍ണ്ണ ദണ്ഡ വിമോചനമാണ് മാര്‍പ്പാപ്പ പ്രക്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡ വിമോചനം കിട്ടുന്നതിനായി ഓരോരുത്തരും കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് സ്വന്തം പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ട് […]

കിടപ്പ് രോഗികൾക്ക് കരുണയുടെ കവാടത്തിലൂടെ പ്രവേശനമൊരുക്കി രാജപുരം കെ.സി.വൈ.എൽ

കോട്ടയം ക്രിസ്തുരാജ കത്തിഡ്രൽനുശേഷം അതിരൂപതയിൽ കരുണയുടെ കവാടം തുറന്ന ഏക ദേവാലയമായ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിലെ കെ.സി.വൈ.എൽ അംഗങ്ങൾ ഇടവകയിലെ കിടപ്പ് രോഗികൾക്ക് കരുണയുടെ കവാടത്തിലൂടെ പ്രവേശനമൊരുക്കി.കിടപ്പ് രോഗികളെ കെ.സി.വൈ.എൽ അംഗങ്ങൾ അവരുടെ ഭവനങ്ങളിൽ ചെന്ന് ദേവാലയത്തിൽ വാഹനങ്ങളിൽ എത്തിക്കുകയും കരുണയുടെ കവാടത്തിൽ പ്രവേശിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും തുടർന്ന് അവരെ സ്വഭവനങ്ങളിൽ എത്തിക്കുകയും ചെയ്തു. കിടപ്പ് രോഗികൾക്ക് കുമ്പസാരിക്കുന്നതിനും വി.കുർബാന സ്വീകരിക്കുന്നതിനുമുള്ള അവസരവും ക്രമീകരിച്ചിരുന്നു. പ്രാർത്ഥനാ ശുശ്റൂഷകൾക്ക് ഫൊറോന വികാരിയും യൂണിറ്റ് ചാപ്ലിയനുമായ […]

രാജപുരത്തിൻ്റെ അദ്ധ്യാത്മീക ഭൗതീക വികസനത്തിൻ്റെ അവസാനമല്ല, ആരംഭം മാത്രമാണിത്

2014 മെയ് മാസം രാജപുരം ഏറെ സ്നേഹിച്ച പ്രാലേൽ തോമസച്ഛൻ സ്ഥലം മാറി പോയപ്പോൾ അഭിവന്ദ്യ പിതാവ് ബഹുമാനപ്പെട്ട ഷാജിയച്ചനെ രാജപുരം ഫൊറോന വികാരിയായി നിയമിച്ചു. രാജപുരം ഇടവകകാർക്ക് പുതിയ ഒരു അച്ഛനാണ് പള്ളിയിലേക്ക് വരുന്നത് എന്ന തോന്നൽ അന്ന് ഉണ്ടായിട്ടില്ല. കാരണം 13 വർഷമായി അച്ഛൻ ഈ മേഖലയിലെ ഏവർക്കും സുപരിചിതനായിരുന്നു. ഇന്നത്തെ മാലക്കല്ല് ടൗണിൻ്റെ മുഖo മിനുക്കുന്നതിൽ വളരെയധികം പങ്ക് വഹിച്ച അച്ഛൻ രാജപുരത്ത് എന്ത് അദ്ഭുതം കാണിക്കും എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും. […]

കാരുണ്യത്തിന്റെ സന്ദേശമായി പൊതിച്ചോറ് വിതരണം ചെയ്തു.

രാജപുരം: കെ.സി.വൈ.എല്‍ അംഗങ്ങള്‍ ഫാ. ഷാജി വടക്കേത്തൊട്ടിയുടെയും മതബോധന പ്രധാനാധ്യാപകന്‍ ജയിംസ് ഒരപ്പാങ്കലിന്റെയും നേതൃത്വത്തില്‍ പെരുമ്പള്ളി ബത്‌ലഹെം ആശ്രമം സന്ദര്‍ശിച്ചു. ആശ്രമത്തില്‍ വെച്ച് പീറ്റര്‍ നല്‍കിയ സന്ദേശം അംഗങ്ങളില്‍ കാരുണ്യത്തിന്റെ വിത്തുമുളപ്പിക്കാന്‍ ഉതകുന്നതായി. കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും മാര്‍ഗംകളിയും അന്തേവാസികള്‍ക്ക് ഏറെ വിനോദം പകര്‍ന്നു. ഓരോ കുട്ടിയും കരുതിയിരുന്ന രണ്ടു പൊതിച്ചോറുകളില്‍ ഒന്ന് ആശ്രമ അന്തേവാസികള്‍ക്കു നല്‍കി ഒരുമിച്ചിരുന്നു ഭക്ഷണവും കഴിച്ചു. കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ബെന്നറ്റ് പേഴുംകാട്ടില്‍, ജിബിന്‍ കാര്യപ്ലാക്കില്‍, ലിയോ പറമ്പില്‍, ജസീക്ക കൊളക്കോറ്റിയില്‍, എലിസബത്ത് […]

ബേദലഹേം ആശ്രമത്തിന്റെ അപ്പനും അമ്മക്കും രാജപുരം കെ സി വൈ ൽ ന്റെ ആദരം”..

ബേദലഹേം രാജപുരം: പെരുമ്പളളിയില്‍ കഴിഞ്ഞ പതിനെട്ട് വഷമായി  ആരോരുമില്ലാത്തമക്കള്‍ക്കായി ബേദ്‌ലഹേം ആശ്രമം നടത്തുന്ന. പീറ്റര്‍ ഓഴുങ്ങാലില്‍,ഭാര്യ ഷൈജ ഓഴുങ്ങാലില്‍ എന്നിവരെ രാജപുരം കെ. സി. വൈ. എല്‍ ആദരിച്ചു. രാജപുരം ഇടവകാംഗങ്ങളായ ഈ വ്യക്തിത്വങ്ങളെ കരുണയുടെ വഷത്തില്‍ ആദരിക്കാനായത് കെ. സി. വൈ. എല്‍ അംഗങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍ക്കുന്നതും തങ്ങളുടെ കരുണ്യപ്രവര്‍ത്തികള്‍ക്ക് പ്രചോദനം നല്ക്കുന്നതും ആയിരുന്നു.